Your Image Description Your Image Description
Your Image Alt Text

ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സർക്കാർ സമയക്രമം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ജമ്മുകശ്മീർ തദ്ദേശസ്ഥാപന നിയമഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം.

ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഹസ്‌നൈൻ മസൂദി ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇടപെടുന്നതിനുമുമ്പ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണം. തന്റെ സർക്കാർ വലിയ തീരുമാനങ്ങളെടുക്കുമെന്നാണ് മോദി കഴിഞ്ഞദിവസം പറഞ്ഞത്. ആ നിലയ്ക്ക് ജമ്മുകശ്മീർ തിരഞ്ഞെടുപ്പുപോലെയുള്ള വലിയ തീരുമാനം ഉടൻ കൈക്കൊള്ളണമെന്നും മസൂദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *