Your Image Description Your Image Description
Your Image Alt Text

നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതാ പദ്ധതിയുടെ ആകാശ സർവേ പൂർത്തിയായതായി റെയിൽവേ.അതേസമയം റെയിൽവേയിൽനിന്നോ കേരളസർക്കാരിൽനിന്നോ സർവേ സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്ന് കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (പി.സി.സി.എഫ്.) സുഭാഷ് മാൽഖഡെ പറഞ്ഞു. പതിറ്റാണ്ടുകളായി ചർച്ചയിലുള്ള പദ്ധതിയെ കർണാടക ഇതുവരെ അനുകൂലിച്ചിട്ടില്ല.

ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സർവേയാണ് കേരളത്തിലെയും കർണാടകത്തിലെയും പദ്ധതി പ്രദേശങ്ങളിൽ ജനുവരി 29-ഓടെ പൂർത്തിയായതെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. ദക്ഷിണറെയിൽവേ നേരിട്ടാണ് സർവേ നടത്തിയത്. ഉപരിതല സർവേയും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലെ വള്ളുവാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സർവേക്കല്ലുകൾ സ്ഥാപിച്ചുതുടങ്ങി. പാതപൂർത്തിയായാൽ ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് ആറരമണിക്കൂറുകൊണ്ട് എത്താനാകുമെന്നതാണ് പ്രധാനനേട്ടം.

Leave a Reply

Your email address will not be published. Required fields are marked *