Your Image Description Your Image Description
Your Image Alt Text

വ​ട​ക​ര: മാരക ലഹരിമരുന്നായ 6.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബേ​പ്പൂ​ർ സ്വ​ദേ​ശി കാ​ഞ്ഞി​ര​മു​ള്ള​തി​ൽ ബ​ബീ​ഷാ​ണ് (39) പി​ടി​യി​ലാ​യ​ത്. വ​ട​ക​ര എ​സ്.​ഐ മു​ര​ളീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡാ​ണ് പ്രതിയെ പിടികൂടിയത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 3.15ഓ​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ബ​ബീ​ഷി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ എം.​ഡി.​എം.​എ കണ്ടെടുത്തത്.  വ​ട​ക​ര​ക്ക് സ​മീ​പം പൂ​ത്തൂ​രി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.  ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ എം.​ഡി.​എം.​എ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. വ​ട​ക​ര എം.​എ.​സി.​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *