Your Image Description Your Image Description
Your Image Alt Text

യുവാവ് വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി. വ​ള​ർ​ത്തു​നാ​യ ത​ന്‍റെ നേ​രെ തു​ട​ർ​ച്ച​യാ​യി കു​ര​ച്ചെ​ന്നാ​രോ​പി​ച്ചായിരുന്നു കൊലപാതകം. സംഭവത്തിലെ പ്രതി രാത്രി കട അടച്ച് വീട്ടിലേക്ക് വരുമ്പോൾ ആണ് നായ തുടർച്ചയായി കുരച്ചത്. ഇ​തോ​ടെ ഉ​ട​മ​യാ​യ അ​റു​പ​ത്തി​യ​ഞ്ചു​കാ​രി വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി.

പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വ​യോ​ധി​ക​യു​ടെ വ​യ​റ്റി​ൽ ച​വി​ട്ടി ത​ള്ളി​യി​ടുകയായിരുന്നു. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി​യാ​യ 35 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *