Your Image Description Your Image Description
Your Image Alt Text

മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. പോലീസും ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും തമ്മിലായിരുന്നു സംഘർഷം. എഎസ്‌ഐ അടക്കമുള്ള പോലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

നാല് പേരെ മ്യൂസിയം പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലതവണ സംഘർഷം മാനവീയത്ത് നൈറ്റ് ലൈഫ് തുടങ്ങിയത് മുതല്‍ നടന്നിരുന്നു. ഇവിടെ പലപ്പോഴും നിസാര കാര്യങ്ങള്‍ക്കാണ് അടിയുണ്ടാകുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പോലീസ് ഇവിടെ സുരക്ഷ ഒരുക്കിയത്, മൈക്ക് ഉപയോഗം രാത്രി പത്ത് വരെ മാത്രമേ അനുവദിക്കൂ എന്ന് അറിയിപ്പിറക്കുകയും റോഡിനിരുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *