Your Image Description Your Image Description
Your Image Alt Text

സാ​ന്‍റി​യോ​ഗോ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ ചി​ലി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര  മ​രി​ച്ചു. 74 വയസ്സായിരുന്നു.

അ​പ​ക​ട​സ​മ​യം സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഉ​ൾ​പ്പ​ടെ നാ​ലു​പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു​പേ​ർ ര​ക്ഷ​പെ​ട്ടു​വെ​ങ്കി​ലും സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര മ​രി​ച്ചു​വെ​ന്ന് ചി​ലി ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

സാ​ന്‍റി​യാ​ഗോ​യു​ടെ തെ​ക്ക്, പ്ര​ശ​സ്ത​മാ​യ അ​വ​ധി​ക്കാ​ല സ്ഥ​ല​മാ​യ ലാ​ഗോ റാ​ങ്കോ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ശ​വ​സം​സ്കാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടി​ല്ല.

സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര​യു​ടെ മൃ​ത​ദേ​ഹം സൈ​ന്യം ക​ണ്ടെ​ടു​ത്തു. 2010 മു​ത​ൽ 2014 വ​രെ​യും പി​ന്നീ​ട് 2018 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ​യും ചി​ലി​യെ ന​യി​ച്ച യാ​ഥാ​സ്ഥി​തി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു പി​നേ​ര. ചി​ലി​യി​ലെ അ​തി​സ​മ്പ​ന്ന​രി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം ഒ​രു കോ​ടീ​ശ്വ​ര​നാ​യ വ്യ​വ​സാ​യി കൂ​ടി​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *