Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ അരൂര്‍ മണ്ഡലത്തിനായി 20 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചെന്ന് ദലീമ ജോജോ എം.എല്‍.എ അറിയിച്ചു.

പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കില്‍ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി രണ്ട് കോടി, അരൂര്‍ എഫ്.എച്ച്.സി ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി മൂന്ന് കോടി, തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ കോപ്പായി- വല്യാറ പാലം അപ്രോച് റോഡ് നിര്‍മ്മാണത്തിനായി രണ്ട് കോടി, വളമംഗലം – കുത്തിയതോട് റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി, അരൂക്കുറ്റി പി. എച്ച്. സി ആരോഗ്യ രോഗി സൗഹൃദ കേന്ദ്രമാക്കാന്‍ ഒരുകോടി, അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാലിന്യ സംസ്‌ക്കരണ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 10 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *