Your Image Description Your Image Description
Your Image Alt Text

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചതായി ബക്കിങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമാക്കിയിട്ടില്ല.  അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു.

അതേസമയം പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി. ചാൾസ് പൊതു പരിപാടികൾ ഒഴിവാക്കി, ചികിത്സ  ആരംഭിച്ചു. രാജാവ് എന്ന പദവിയിൽ അദ്ദേഹം തുടരുമെന്ന്  കൊട്ടാരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *