Your Image Description Your Image Description
Your Image Alt Text

കശ്മീർതാഴ്‌വരയിൽ കനത്തമഞ്ഞുവീഴ്ച ജനജീവിതത്തെ ബാധിച്ചു. ഞായറാഴ്ച ശ്രീനഗർ വിമാനത്താവളത്തിലെ മുഴുവൻ വിമാനസർവീസുകളും റദ്ദാക്കി. റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും താപനില പൂജ്യംഡിഗ്രി സെൽഷ്യസിനും താഴെയാണ്.

മലയോരമേഖലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമപാതത്തിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പുനൽകി. ചൊവ്വാഴ്ചമുതൽ കാലാവസ്ഥ സാധാരണനിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *