Your Image Description Your Image Description
Your Image Alt Text

ഉദ്യോഗാർഥികൾക്ക് അമേരിക്കയിലേക്ക് പോകാൻ വ്യാജസർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്ന സംഘങ്ങളെയും ഏജന്റുമാരെയും പിടികൂടാൻ ചെന്നൈ പോലീസ് അന്വേഷണം ഊർജിതമാക്കി. വ്യാജസർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്ന എറണാകുളം സ്വദേശിനി ഷാഹിനമോളെ കഴിഞ്ഞദിവസം ചെന്നൈ സിറ്റി പോലീസ് അറസ്റ്റുചെയ്തിരുന്നു. അമേരിക്കൻ കോൺസുലേറ്റിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

യുവതി എറണാകുളത്ത് ആർ.ഐ.എസ്.എസ്. റോയൽ അക്കാദമി എന്നപേരിൽ സ്ഥാപനം നടത്തിയിരുന്നു. ഇവിടെനിന്ന് അമൽ ഷാജി എന്ന ഉദ്യോഗാർഥിക്ക് മദ്രാസ് സർവകലാശാലയുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിനൽകി. ഇതിന് 60,000 രൂപ പ്രതിഫലമായി ഷാഹിനമോൾ വാങ്ങിയിരുന്നെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *