Your Image Description Your Image Description
Your Image Alt Text

തമിഴ്‌നാട് സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എ.എസ്.ഒ.എസ്.) എന്ന സന്നദ്ധസംഘടനയുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ.) രജിസ്ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വേൾഡ് വിഷൻ ഇന്ത്യയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു സ്ഥാപനത്തിനുകൂടി അംഗീകാരം നഷ്ടമാകുന്നത്.

സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിദേശത്തുനിന്ന് സംഭാവന വാങ്ങുന്നതിന് എഫ്.സി.ആർ.എ. രജിസ്‌ട്രേഷൻ ആവശ്യമാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ടി.എ.എസ്.ഒ.എസിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു. വിദേശത്തുനിന്ന് സഹായം സ്വീകരിക്കാൻ സംഘടനയ്ക്ക് കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തമിഴ്‌നാട് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ കീഴിലുള്ള സന്നദ്ധസംഘടനയാണ് ടി.എ.എസ്.ഒ.എസ്.

Leave a Reply

Your email address will not be published. Required fields are marked *