Your Image Description Your Image Description
Your Image Alt Text

ഹിന്ദു എന്ന വാക്ക് ഇന്ത്യയിലുണ്ടായതല്ലെന്നും അതിന് മോശം അര്‍ഥമാണുള്ളതെന്നും പറഞ്ഞ കർണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ട് ബെംഗളൂരുവിലെ പ്രത്യേക കോടതി. 2022 നവംബറില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്ന സമയത്താണ് സതീഷ് ജാര്‍ക്കിഹോളി വിവാദപരാമര്‍ശം നടത്തിയത്. ഇതിനേതിരേ അഭിഭാഷകനായ ദിലീപ് കുമാര്‍ നല്‍കിയ പരാതിയിലാണ് ജനപ്രതിനിധികള്‍ക്കുവേണ്ടിയുള്ള പ്രത്യേക കോടതിയുടെ ഉത്തരവ്.

ബെലഗാവിയിലെ നിപ്പാനിയില്‍ മാനവ ബന്ധുത്വ വേദികെ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ജാര്‍ക്കിഹോളിയുടെ വിവാദപരാമര്‍ശം. ‘‘അവര്‍ ഹിന്ദുധര്‍മത്തെക്കുറിച്ച് സംസാരിക്കുന്നു. എവിടെനിന്നാണ് ഹിന്ദു എന്ന വാക്കുവന്നത്. പേര്‍ഷ്യനില്‍നിന്ന്. ഇറാന്‍, ഇറാഖ്, കസാഖ്‌സ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നിവിടങ്ങളിലേതാണ് പേര്‍ഷ്യന്‍ ഭാഷ. അതിന് ഇന്ത്യയുമായുള്ള ബന്ധമെന്താണ്. എങ്ങനെയാണ് ഹിന്ദു നിങ്ങളുടേതാകുന്നത്. വിക്കീപീഡിയ പരിശോധിക്കൂ. ആ വാക്ക് നിങ്ങളുടേതല്ല. പിന്നെന്തിനാണ് അതിന് ഉന്നതസ്ഥാനം നല്‍കുന്നത്. വളരെ വൃത്തികെട്ടതാണ് അതിന്റെ അര്‍ഥം’’ -ഇങ്ങനെയായിരുന്നു സതീഷ് ജാര്‍ക്കിഹോളിയുടെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *