Your Image Description Your Image Description
Your Image Alt Text

സമൂഹവിവാഹത്തിൽ തട്ടിപ്പ് നടത്തിയ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. വധുക്കൾ സ്വയം മാലയിട്ടതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വരന്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ജനുവരി 25-ന് ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്. ചടങ്ങിൽ ഏകദേശം 568 പേർ വിവാഹിതരായെങ്കിലും വധൂവരന്മാരായി വേഷമിടാൻ പലർക്കും പണം നൽകിയതായി പിന്നീട് കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 മുതൽ 2000 വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *