Your Image Description Your Image Description
Your Image Alt Text

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. കണ്ണിന്‍റെ ആരോഗ്യം മോശമാകുമ്പോഴാണ് പലരും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിയുന്നത്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. ഇന്നത്തെ കാലത്തെ അമിതമായ സ്മാര്‍ട്ട്‌ ഫോണുകളുടെയും ടിവിയുടെയും ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അത്തരത്തില്‍ ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണില്‍ നോക്കിയിരിക്കുമ്പോഴും  വായിക്കുമ്പോഴും ടിവി കാണുമ്പോഴുമൊക്കെ കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാകാം.

ഇത്തരത്തിലുള്ള ഐ സ്‌ട്രെയിന്‍ ഒഴിവാക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്… 

കറ്റാര്‍വാഴയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറ്റാര്‍വാഴ ജെല്‍ കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. കണ്ണിന്‍റെ സ്ട്രെയിന്‍ മാറാന്‍ ഇത് സഹായിക്കും.

രണ്ട്…

റോസ് വാട്ടറാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റോസ് വാട്ടര്‍ കണ്ണില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കണ്ണിന്‍റെ സ്ട്രെയിന്‍ മാറ്റാന്‍ സഹായിക്കും.

മൂന്ന്… 

വെള്ളരിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്ക വട്ടത്തിനരിഞ്ഞ് കണ്ണില്‍ വയ്ക്കുക. 15 മിനിറ്റിന് ശേഷം മാറ്റാം.

നാല്… 

നെയ്യാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇളം ചൂടുള്ള നെയ്യ് കുറച്ചെടുത്ത് കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റ് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കണ്ണിന്‍റെ സ്ട്രെയിന്‍ ഒഴിവാക്കാന്‍ സഹായിക്കും.

അഞ്ച്… 

പെരുംജീരകം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ചതച്ച പെരുംജീരകം വെള്ളത്തിൽ തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത ലായനി ഐ വാഷായി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *