Your Image Description Your Image Description
Your Image Alt Text

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തിൽ ആരംഭിക്കുന്ന കാൻസറാണ് അണ്ഡാശയ അർബുദം. സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അഞ്ചാമത്തെ അർബുദമാണിത്. നേരത്തെ രോ​ഗലക്ഷണങ്ങൾ തിരിച്ചറി‍ഞ്ഞ് ചികിത്സിക്കുന്നത് രോ​ഗം ഭേദമാക്കാൻ സഹായിക്കും.

അണ്ഡാശയത്തിൻറെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അർബുദം ഉണ്ടാകാം. അണ്ഡാശയ ക്യാൻസർ അല്ലെങ്കിൽ ഒവേറിയൻ ക്യാൻസർ പലപ്പോഴും കണ്ടെത്താൻ വൈകാറുണ്ട്.

പ്രായം, കുടുംബത്തിലെ അർബുദ ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് ഘടകങ്ങൾ നിരവധിയുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുകയില, മദ്യം, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ നിന്ന് അകലം പാലിക്കുകയും രോ​ഗം പിടിപെടാതിരിക്കാൻ സഹായിക്കുന്നു. പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും നിലനിർത്തുന്നത് അണ്ഡാശയ അർബുദത്തിൻറെ മാത്രമല്ല, പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും.

അണ്ഡാശയ അർബുദത്തിൽ പലരും തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നു. ഇത് രോ​ഗം കൂടുതൽ ​ഗുരുതരമാക്കാം.. ഗുരുഗ്രാമിലെ സി കെ ബിർള ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ഡയറക്ടർ ഡോ.ദീപിക അഗർവാൾ പറയുന്നു.

ലക്ഷണങ്ങൾ എന്തൊക്കെ?

അടിവയറ്റിൽ മുഴ പോലെ കാണുക.
എപ്പോഴും വയറു വീർത്തിരിക്കുന്നതായി തോന്നുക.
വയറുവേദന
വിശപ്പില്ലായ്മ
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ
ഇടവിട്ട് കൂടുതലായി മൂത്രം ഒഴിക്കുക.
എപ്പോഴും ക്ഷീണം
ഭാരം കുറയുക.

Leave a Reply

Your email address will not be published. Required fields are marked *