Your Image Description Your Image Description
Your Image Alt Text

ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഗർഭകാലം. ആ സമയത്ത് ശരീരം നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുന്നു. അത്തരത്തിലുള്ള ഒരു ഹോർമോണാണ് ഗർഭാവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന തൈറോയ്ഡ്. ശരീര താപനില നിയന്ത്രിക്കുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും തൈറോയ്ഡ് ഹോർമോണുകൾ സഹായകമാണ്.

ഈസ്ട്രജന്റെയും എച്ച്സിജിയുടെയും ഏറ്റക്കുറച്ചിലുകൾ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുകയും ഹോർമോൺ ഉൽപാദനത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥി ഗർഭാവസ്ഥയിൽ അമ്മയുടെയും കുഞ്ഞിന്റെയും വളർച്ചയ്ക്ക് കൂടുതൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെയും നാഡികളുടെയും വികാസത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ആദ്യ മൂന്ന് മാസത്തിൽ.

തൈറോയ്ഡ് ഹോർമോണുകൾ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ അത് വികസിക്കുന്ന കുഞ്ഞിന് പ്രശ്നങ്ങൾ ഉണ്ടാക്കും. ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത ഗർഭകാലത്ത് അമ്മ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ഹൈപ്പോതൈറോയിഡിസം. ഇത് അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാക്കും. ഇത് ഗർഭം അലസൽ, മാസം തികയാതെയുള്ള ജനനം എന്നിവയ്ക്ക് കാരണമാകും.

നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകും. അത് ചിന്താശേഷിയെയും ബാധിച്ചേക്കാം. ​ഗർഭകാലത്ത് ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ…

1. ക്ഷീണം
2. തണുപ്പ് അനുഭവപ്പെടുക
3. വരണ്ട ചർമ്മം
4. വിഷാദം
5. പേശീവലിവ്
6. സന്ധികളിൽ വേദന
7. ശരീരഭാരം കൂടുക.
8. മലബന്ധം
9. മുടി കൊഴിച്ചിൽ

തൈറോയ്ഡ് ഗ്രന്ഥിയുടെ അളവിൽ അസാധാരണത്വം കണ്ടെത്തിയാൽ, ഹോർമോൺ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്ന മരുന്നുകൾ ഡോക്ടർ നിർദ്ദേശിച്ചേക്കാം. പതിവ് പരിശോധനകളും നിരീക്ഷണവും തെെറോയ്ഡ് നിയന്ത്രിക്കാൻ‌ സഹായിക്കും. ഇത് കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *