Your Image Description Your Image Description
Your Image Alt Text

വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക പുറത്തുവന്നു . ആനി രാജ വയനാട്ടിലും മുൻ എംപി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും മത്സരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

പന്ന്യൻ രവീന്ദ്രൻ നേരത്തെ തിരുവനന്തപുരം എംപിയായിരുന്നു. പി കെ വാസുദേവൻ നായരുടെ നിര്യാണത്തെത്തുടർന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിലായിരുന്നു പന്ന്യൻ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇത്തവണയും ശശി തരൂർ തന്നെ മത്സരിക്കും .

തിരുവനന്തപുരത്ത് ദേശീയ നേതാക്കളിലാരെയെങ്കിലും ബി ജെ പി മത്സരിപ്പിക്കുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും അതിന് സാധ്യതയില്ല . അതേസമയം, ബി ജെ പി ഏറെ പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയ്ക്ക് എതിരെ സി പി ഐ മുൻമന്ത്രി വി എസ് സുനിൽകുമാറിനെ മത്സരിപ്പിക്കും .

മാവേലിക്കര പിടിക്കാൻ പുതുമുഖമായ സി എ അരുണിനെയും നിർത്തും . ഹൈദരാബാദിൽ നടന്ന സി പി ഐ ദേശീയ നേതൃയോഗത്തിലാണ് സീറ്റ് ധാരണയുണ്ടായത്. വിഷയത്തിൽ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകും .

പക്ഷെ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള നാല് പേരും മത്സരിക്കാമെന്നല്ലാതെ വിജയിക്കാൻ സാധ്യതയില്ല .
തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരത്തെ ജയിച്ചതാണ് . അദ്ദേഹത്തെ ഇനിയും ഇവിടെ നിറുത്തി ഉള്ള ഇമേജ് കളയണോ ? പന്ന്യൻ പരമാവധി വോട്ട് പിടിച്ചുമാറ്റുമ്പോൾ ഗുണം ആർക്കാ കിട്ടുന്നത് ? ബിജെപി യ്ക്ക്.

ഒരു സംശയം ചോദിച്ചോട്ടെ ? ബിജെപിയുമായി വല്ല അഡ്ജസ്റ്റ് മെന്റും ഉണ്ടാക്കിയിട്ടുണ്ടോ ? എന്റെ ഒരു സംശയമാണേ . കാരണം ശശി തരൂരാണ് യു ഡി എഫ് സ്ഥാനാർത്ഥി . തരൂരിന് കിട്ടേണ്ട പല വോട്ടുകളും പിടിച്ചു മാറ്റിയാൽ മതിയല്ലോ , ബിജെപിയുടെ വോട്ട് കൊണ്ട് അവർ വിജയിച്ചോളും .

പന്ന്യൻ സജീവ രാഷ്ട്രീയമൊക്കെ അവസാനിപ്പിച്ച്‌ വിശ്രമ ജീവിതം നയിക്കുകയാണ് . അദ്ദേഹത്തെയൊക്കെ വീണ്ടും കളത്തിൽ പിടിച്ചിറക്കി ആക്ഷേപിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല .

ഒരു പ്രാവശ്യം ജയിച്ചത് തന്നെ കഷ്ടിച്ചാണ് . അന്നത്തെ സാഹചര്യമല്ല ഇന്ന് . ശശി തരൂർ പാട്ടുംപാടി വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട് . അതിനെ തുരങ്കം വച്ച് ബിജെപിയുടെ കയ്യിൽ കൊണ്ട് കൊടുക്കാനുള്ള പദ്ധതിയാണെങ്കിൽ കാലം മാപ്പ് തരില്ല .

Leave a Reply

Your email address will not be published. Required fields are marked *