Your Image Description Your Image Description
Your Image Alt Text

 

ഫഹദ് നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ആവേശം. ആവേശത്തിൽ ഫഹദ് രംഗ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. രംഗയുടെ യഥാർഥ പേര് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. രംഗയുടെ ലൈസൻസ് പുറത്തുവിടുകയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവൻ.

ആവേശത്തിലെ നിർണായകമായ കോളേജ് വിദ്യാർഥികളായ കഥാപാത്രങ്ങൾക്ക് നായകൻ ബൈക്ക് നൽകുന്ന ഒരു രംഗം ഉണ്ട്. എട മോനേ ലൈസൻസൊണ്ടോ, ഇല്ലെങ്കി തൻറെ ലൈസൻസ് അമ്പാൻറടുത്ത് ഉണ്ട് അത് വാങ്ങിച്ചോ എന്നും വ്യക്തമാക്കുന്നുണ്ട് രംഗ. ആവേശത്തിലെ നിർണായകമായ സംഭാഷണവുമെഴുതിയാണ് സംവിധായകൻ ലൈസൻസ് പുറത്തുവിട്ടിരിക്കുന്നത്. രഞ്‍ജിത് ഗംഗാധരൻ എന്നാണ് ലൈസൻസിൽ കഥാപാത്രത്തിന്റെ പേര് എഴുതിയതായി കാണാൻ സാധിക്കുന്നതും.

ആഗോളതലത്തിൽ ഫഹദിന്റെ ആവേശം 112 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോർട്ട്. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ്. സംഗീതം സുഷിൻ ശ്യാമും.
ആവേശം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമാണം നിർവഹിക്കുന്നത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികൾ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെയായ ചിത്രത്തിൽ മേക്കപ്പ്‍മാനായി ആർജി വയനാടനും ഭാഗമാകുമ്പോൾ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എആർ അൻസാർ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *