Your Image Description Your Image Description
Your Image Alt Text

രാജ്യത്ത് വൈദ്യുതവാഹനങ്ങളിലേക്ക് കൂടുമാറുന്നവരുടെ എണ്ണത്തിൽ വൻകുതിപ്പ്. ഒരുവർഷംകൊണ്ട് വൈദ്യുതവാഹനങ്ങളുടെ വില്പനയിലുണ്ടായത് 49.25 ശതമാനം വർധന. 2022 വർഷം വിറ്റത് 10,25,063 വാഹനങ്ങളാണെങ്കിൽ 2023 ഡിസംബർ 31 വരെ അത് 15,29,947 ആയി. അഞ്ചുലക്ഷത്തിലധികം വർധന. നാലുചക്ര വാണിജ്യവാഹനങ്ങളിലും വ്യക്തിഗത വാഹനങ്ങളിലും ഏകദേശം ഒരേരൂപത്തിലാണ് വളർച്ച. യഥാക്രമം 114.16, 114.71 ശതമാനംവീതം. എങ്കിലും വ്യക്തിഗത ആവശ്യങ്ങൾക്കുള്ളവയാണ് ഏറ്റവും കൂടുതൽ വിറ്റുപോയത്. 2022, 2023 വർഷങ്ങളിൽ നാലുചക്ര വാണിജ്യവാഹനങ്ങൾ 2649, 5673 എന്നിങ്ങനെ യൂണിറ്റുകളാണ് വിറ്റതെങ്കിൽ വ്യക്തിഗത വാഹനങ്ങൾ 38240, 82105 എന്നിങ്ങനെയായിരുന്നു.

ഇന്ധനവിലവർധന കാരണം ഇരുചക്രവാഹനം ഓടിക്കുന്നവർ വൻതോതിൽ കളംമാറുന്നതാണ് വാഹനവിപണിയിലെ പുതിയ ട്രെൻഡ്. 2022-ൽ 6,31,464 ഇരുചക്ര വൈദ്യുതവാഹനങ്ങളാണ് വിറ്റതെങ്കിൽ 2023-ൽ അത് 8,59,376 ആയി. 36.09 ശതമാനം വർധന. മൂന്നുചക്രവാഹനങ്ങളിലിത് 3,52,710-ൽനിന്ന് 5,82,793 ആയി ഉയർന്നു. 65.23 ശതമാനത്തിന്റെ വളർച്ച.

Leave a Reply

Your email address will not be published. Required fields are marked *