Your Image Description Your Image Description
Your Image Alt Text

ദേശീയ വിദ്യാഭ്യാസനയത്തിന്റെ (2020) ഭാഗമായുള്ള ബിരുദ കോഴ്‌സുകളിലെ ഗവേഷണ ഇന്റേൺഷിപ്പുകൾ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സർവകലാശാലകളും നടപ്പാക്കിയത് പരിശോധിക്കാൻ യു.ജി.സി. ഇന്റേൺഷിപ്പ് ചെയ്യുന്ന നാലാംവർഷ ബിരുദവിദ്യാർഥികൾക്ക് സ്റ്റൈപ്പന്റും ഇൻഷുറൻസ് പരിരക്ഷയും അക്കാദമിക് ക്രെഡിറ്റുകളും ലഭ്യമാക്കണമെന്നും യു.ജി.സി. നിർദേശിക്കുന്നു.

ഇന്റേൺഷിപ്പ് ചെയ്യുന്ന കമ്പനികളാണ് മുൻകൂട്ടി നിശ്ചയിച്ച തുക വിദ്യാർഥികൾക്ക് നൽകേണ്ടത്. യു.ജി.സി. മാർഗനിർദേശങ്ങൾ അനുസരിച്ച് വിദ്യാർഥികളുടെ ഗവേഷണം സുഗമമാക്കാൻ സർവകലാശാലകൾ, കോളേജുകൾ, വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ക്ലസ്റ്റർ രൂപവത്കരിക്കണം.വിദ്യാർഥികൾക്ക് ഗവേഷണ ഇന്റേൺഷിപ്പ് ലഭ്യമാക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കണം. കൃത്യസമയത്ത് പ്രോജക്ടുകൾ പൂർത്തിയാക്കാൻ വിദ്യാർഥികളെ സഹായിക്കാൻ ഇന്റേൺഷിപ്പ് സൂപ്പർവൈസർമാരെയും വിദ്യാഭ്യാസസ്ഥാപനത്തിൽ നിയമിക്കും.

Leave a Reply

Your email address will not be published. Required fields are marked *