Your Image Description Your Image Description
Your Image Alt Text

കല്യാണിൽ ഷിന്ദേപക്ഷം ശിവസേനാ നേതാവിനെയും കൂട്ടാളിയെയും ബി.ജെ.പി. എം.എൽ.എ. വെടിവെച്ചു. കല്യാൺ ഈസ്റ്റ് ശിവസേന പ്രമുഖ് മഹേഷ് ഗായക്‌വാഡ്‌, കൂട്ടാളിയായ രാഹുൽ പാട്ടീൽ എന്നിവരെ വെടിവെച്ചതിന് ബി.ജെ.പി. എം.എൽ.എ. ഗൺപത് ഗായക്‌വാഡ്‌, കൂട്ടാളികളായ ഹർഷൽ കെനെ, സന്ദീപ് സർവൺകർ എന്നിവർ അറസ്റ്റിലായി.

വെള്ളിയാഴ്ച രാത്രി ഉല്ലാസ്‌നഗർ ഹിൽലൈൻ പോലീസ് സ്റ്റേഷനിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ആദ്യം ഉല്ലാസ്‌നഗർ മീര ആശുപത്രിയിലും പിന്നീട് താനെ ജുപിറ്റർ ആശുപത്രിയിലേക്കും മാറ്റി. ജുപിറ്റർ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മഹേഷ് ഗായക്‌വാഡിന്റെ ശരീരത്തിൽനിന്ന് അഞ്ച് വെടിയുണ്ടകളും രാഹുൽ പാട്ടീലിൽനിന്ന് ഒരു വെടിയുണ്ടയും ഡോക്ടർമാർ പുറത്തെടുത്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *