Your Image Description Your Image Description
Your Image Alt Text

ചെന്നൈയില്‍ ഏഴുവര്‍ഷത്തിനിടെ മെട്രൊപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി.) ബസില്‍ വാതില്‍പ്പടിയില്‍ തൂങ്ങിയുള്ള യാത്രയിലൂടെ മരിച്ചത് 24 വിദ്യാര്‍ഥികള്‍. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളും ഇതിലുള്‍പ്പെടും. കൂടുതല്‍ മരണമുണ്ടായത് 2017-ലാണ്. ഏഴുവിദ്യാര്‍ഥികൾക്ക് ജീവൻ നഷ്ടമായി.

2022-ല്‍ അഞ്ചും 2023 നവംബര്‍വരെ മൂന്നും വിദ്യാര്‍ഥികൾ മരിച്ചു. കോവിഡ് ലോക്ഡൗണ്‍മൂലം 2020-ല്‍ മരണമുണ്ടായില്ല. സാമൂഹികപ്രവര്‍ത്തകനായ കെ. അന്‍പഴകന് വിവരാവകാശ നിയമപ്രകാരമാണ് ഇൗ കണക്കുകള്‍ ലഭിച്ചത2013-നും 2023 നവംബറിനും ഇടയില്‍ ബസില്‍നിന്ന് വീണ് വിദ്യാര്‍ഥികള്‍ മരിച്ച 65 കേസുകളില്‍ 6.41 കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് എം.ടി.സി. വ്യക്തമാക്കി. 2022 ജനുവരിമുതല്‍ 2023 നവംബര്‍വരെ എം.ടി.സി.യുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങളില്‍ 117 പേര്‍ മരിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി എം.ടി.സി. കഴിഞ്ഞവര്‍ഷം 35 സ്കൂളുകളില്‍ 26,566 കുട്ടികളെ ഉള്‍പ്പെടുത്തി പ്രത്യേക ക്യാമ്പുകള്‍ നടത്തി. വാതില്‍പ്പടിയില്‍നിന്ന് തുടർച്ചയായി യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സൗജന്യ ബസ് പാസ് റദ്ദാക്കുമെന്നും അച്ചടക്കനടപടി സ്വീകരിക്കുമെന്നും 2016-ല്‍ സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവ കൃത്യമായി പാലിക്കാറില്ലെന്ന് ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *