Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തെലങ്കാനയിൽ ബി.ആർ.എസിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവിൻറെ രാജി. മുൻ ഉപമുഖ്യമന്ത്രി ടി. രാജയ്യയാണ് ശനിയാഴ്ച പാർട്ടിയിൽനിന്ന് രാജിവെച്ചത്. പാർട്ടിയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് രാജി.

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി രാജയ്യ അകൽച്ചയിലായിരുന്നു. ഇതിനിടെ, തെലങ്കാനയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പൊരുക്കം വിലയിരുത്താനായി ബി.ജെ.പി. യോഗം ചേർന്നു. ഇത്തവണ സീറ്റ് നിലയിൽ പാർട്ടി രണ്ടക്കത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *