Your Image Description Your Image Description
Your Image Alt Text

ബിഹാറിൽ മന്ത്രിമാരുടെ വകുപ്പുവിഭജനം ഏതാണ്ട് പൂർത്തിയായി. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ധനകാര്യവും ആരോഗ്യവും കൃഷിയും അടക്കമുള്ളവ ബി.ജെ.പി.ക്കുമാണ്. കാബിനറ്റ് സെക്രട്ടേറിയറ്റ്, തിരഞ്ഞെടുപ്പ്, വിജിലൻസ്, പൊതുഭരണം എന്നിവയുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്.

സംസ്ഥാന ബി.െജ.പി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിക്കാണ് ധനം, ആരോഗ്യം എന്നിവയുടെ ചുമതല. ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വിജയ് കുമാർ സിൻഹ കൃഷി, റവന്യൂ അടക്കമുള്ള വകുപ്പുകൾ കൈകാര്യംചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *