Your Image Description Your Image Description
Your Image Alt Text

ലോകത്ത് കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു ആറാമതെന്ന് നെതർലൻഡ്സ് ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയുടെ സർവേ. ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ’ടോം ടോം’ ആണ് 2023-ലെ സർവേ പുറത്തുവിട്ടത്. ഇന്ത്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്നും സർവേയിൽ പറയുന്നു. അതേസമയം, 2022-ൽ ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ബെംഗളൂരു രണ്ടാംസ്ഥാനത്തായിരുന്നു.

ബെംഗളൂരുവിൽ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ വേണ്ട ശരാശരി സമയം 28 മിനിറ്റും 10 സെക്കൻഡുമാണ്. 2022-ൽ ഇത് 29 മിനിറ്റായിരുന്നു. 2023-ൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ ശരാശരി വേഗം മണിക്കൂറിൽ 18 കിലോമീറ്ററായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *