Your Image Description Your Image Description
Your Image Alt Text

രാജസ്ഥാനിലെ പൊഖ്റാനിൽ ഫെബ്രുവരി 17-ന് ഏറ്റവും വലിയ യുദ്ധാഭ്യാസമായ വായുശക്തി-2024 പ്രഖ്യാപിച്ച് വ്യോമസേന. റഫാൽ, തേജസ്, സുഖോയ്, മിറാഷ്, ജാഗ്വാർ തുടങ്ങിയ യുദ്ധവിമാനങ്ങൾക്കൊപ്പം പ്രചണ്ഡ, ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളും ഭാഗമാകുമെന്ന് ഐ.എ.എഫ്‌. വൈസ് ചീഫ് എയർ മാർഷൽ എ.പി. സിങ് പറഞ്ഞു.

മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന അഭ്യാസത്തിൽ 77 ഫൈറ്റർ ജെറ്റുകൾ, 41 ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, ഉപരിതല മിസൈലുകൾ, ആളില്ലാ ചെറുവിമാനങ്ങൾ തുടങ്ങിയവയാണ് ഭാഗമാകുന്നത്. അഭ്യാസപ്രകടനത്തിന്റെ സമ്പൂർണ ഡ്രസ് റിഹേഴ്‌സൽ ഫെബ്രുവരി 14-ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *