Your Image Description Your Image Description
Your Image Alt Text

 ഭിന്നശേഷിസൗഹൃദ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (നാക്) മാനദണ്ഡപ്രകാരം അധിക ക്രെഡിറ്റ് നൽകുമെന്ന് യു.ജി.സി. ദേശീയ വിദ്യാഭ്യാസനയം 2020 ഫലപ്രദവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായി യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാറിന്റെ നേതൃത്വത്തിൽനടന്ന ഇന്റർ-റെഗുലേറ്ററി അതോറിറ്റിയിലാണ് പ്രഖ്യാപനം.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സഹായധനം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാൻ നാക് ക്രെഡിറ്റ്, നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻ.ബി.എ.), അല്ലെങ്കിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്.) റേറ്റിങ് അല്ലെങ്കിൽ റാങ്കിങ് എന്നിവ നിർബന്ധമാക്കാൻ യു.ജി.സി. പുതിയ മാർഗനിർദേശമിറക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും സർവകലാശാലകളും ഭിന്നശേഷി സൗഹൃദമാക്കുന്നതെങ്ങനെ എന്നുള്ള മാർഗനിർദേശം ugc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *