Your Image Description Your Image Description
Your Image Alt Text

വെളുത്തുള്ളിവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കുത്തനെ കൂടി. മുംബൈയിൽ ചില്ലറവിപണിയിൽ വെളുത്തുള്ളി വില 600 രൂപയായി. മൊത്തവിപണിയിൽ വില കിലോയ്ക്ക് 350 മുതൽ 375 രൂപവരെയാണ്. രണ്ടാഴ്ചമുമ്പുവരെ ഇത് 140 മുതൽ 180 രൂപവരെയായിരുന്നു. ചില്ലറവിപണിയിൽ ഇത് 240 മുതൽ 350 വരെയും.

വില കുറയണമെങ്കിൽ രണ്ടാഴ്ചയെങ്കിലും കഴിയുമെന്നാണ് മൊത്തവിപണിയിലെ കച്ചവടക്കാർ പറയുന്നത്. വെളുത്തുള്ളിയുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ വർധിക്കാൻ കാരണം. ‘ഗുജറാത്തിൽനിന്നുള്ള വെളുത്തുള്ളിവരവ് പാടേനിലച്ചുവെന്ന് പറയാം. ഇപ്പോൾ മധ്യപ്രദേശിൽനിന്നാണ് വരുന്നത്. അതും മുമ്പ് വന്നിരുന്നതിന്റെ പകുതി. രാജ്യത്താകെ വെളുത്തുള്ളിക്ക് ക്ഷാമമാണ്. ഞങ്ങൾക്ക് ഇന്ന് കിട്ടിയത് വെറും 1560 ചാക്കാണ്’ -വാഷി എ.പി.എം.സി. മാർക്കറ്റിലെ കച്ചവടക്കാരനായ മനീഷ് മണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *