Your Image Description Your Image Description
Your Image Alt Text

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ബംഗാളിൽ ഇത്തവണ മമത ഒറ്റക്ക് മത്സരിക്കും, കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും ബി ജെ പി വേറെ മത്സരിക്കും. അങ്ങനെവരുമ്പോൾ ബംഗാളിൽ ഒരു തിരിച്ചു വരവ് നടത്തുന്ന സി പി എം നു മുനി അത് തുറക്കുന്നത് ഏറെ സാധ്യതകളാണ്. മമത സർക്കാരിന്റെ ഭരണത്തിനെതിരായ ജനവികാരം അനുകൂലമാക്കാൻ കോൺഗ്രസിന് തത്കാലം സാധ്യതകളൊന്നുമില്ല. മമതയുടെ തണലിലാതെ ബംഗാളിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് കോൺഗസ് ഇപ്പളും. ഇനിയും മമതയുടെ കീഴിൽ തലവച്ചു കൊടുത്താൽ ഒന്നോ രണ്ടോ സീറ്റു മാത്രം നൽകി സംസ്ഥാനത്തു തങ്ങളെ മമത ഒതുക്കി ഇല്ലാതാക്കുമെന്ന് കോൺഗ്രസ് ബംഗാൾ ഘടകത്തിനറിയാം. അതുകൊണ്ടാണ് ഹൈകമാൻഡ് മമതയെ അനുനയിപ്പിക്കാൻ ഓടി നടക്കുമ്പോൾ ബംഗാൾ ഘടകം എതിർത്ത് നിൽക്കുന്നത്.

മമ്തയാകട്ടെ ഒറ്റക്ക് മത്സരിക്കുവാനും, കോൺഗ്രസ് വോട്ടുകൾ കൂടി എങ്ങിനെയും നേടിയെടുക്കാനുമുള്ള ശ്രമങ്ങളിലാണ്. ബംഗാൾ കോൺഗ്രസ് ഘടകം തങ്ങൾക്കൊപ്പമല്ലെങ്കിലും ബംഗാളിലെ കോൺഗ്രസ് അണികൾ തൃണമൂലിനൊപ്പം എന്ന നിലപാട് സൃഷ്ഠിച്ചെടുക്കാനാണ് മമതയുടെ ശ്രമം. തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂലുമായി സീറ്റ്‌ ധാരണ ഉണ്ടാക്കുന്നതിൽ കോൺഗ്രസ് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ കടുത്ത ഭിന്നതക്കു കാരണവും അത് തന്നെയാണ്. . സംസ്ഥാനത്ത്‌ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന മമത ബാനർജിയുമായി ധാരണവേണ്ടെന്ന നിലപാടാണ്‌ പിസിസി പ്രസിഡന്റ്‌ അധിർ രഞ്ജൻ ചൗധരിക്കും പ്രവർത്തക സമിതി അംഗം ദീപാദാസ്‌ മുൻഷിക്കും. മമതയ്ക്ക് ലക്‌ഷ്യം കോൺഗ്രസ് വോട്ട്. സി പി എമ്മിന്റെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാക്കാതിരിക്കാൻ കോൺഗ്രസ് വോട്ടുകൾ ഇടതു പാക്കിസത്തിനെതിരെ തിരിച്ചു വിടാനുള്ള ശ്രമമാണ് മമത നടത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ത്യ മുന്നണിയൊന്നും ഇവിടെ വേണ്ടെന്ന നിലപാട് മമത എടുക്കുന്നത്. തിങ്കളാഴ്‌ച ഡൽഹിയിലെത്തുന്ന മമത, സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌.

മമതയുടെ ബി ജെ പി മുഖം തുറന്നു കാട്ടാനുള്ള ശ്രമങ്ങളിലാണ് സി പി എം ബംഗാളിൽ. കാരണം തിരെഞ്ഞെടുപ്പിൽ ലഭിക്കുന്ന സീറ്റുകളും കൊണ്ട് ബി ജെ പി പക്ഷത്തെക്ക് മാറുകയാണ് മമതയുടെ ലക്ഷ്യമെന്ന് സി പി എം പൊളിച്ചു കാട്ടുന്നുണ്ട്. ബിജെപിക്കെതിരെ ഉരിയാടാതെ സിപിഐ എമ്മിനെതിരെ കടുത്ത വിമർശവും മമത ആവർത്തിക്കുന്നുണ്ട്‌. പാർടിയുടെ ജനപിന്തുണ വർധിക്കുന്നതിൽ വിറളിപൂണ്ടാണ് മമതയുടെ ഏകപക്ഷീയ ആക്രമണമെന്ന്‌ സിപി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.

ബീ​ഹാ​റി​നു പി​ന്നാ​ലെ ബം​ഗാ​ളി​ലും ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ ഭി​ന്ന​ത രൂക്ഷമാക്കി വ​രാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് 40 സീ​റ്റു​പോ​ലും നേ​ടി​ല്ലെ​ന്ന തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ര്‍​ജി​യു​ടെ പ​രാ​മ​ര്‍​ശ​ത്തോ​ട് കോ​ണ്‍​ഗ്ര​സ് ബം​ഗാ​ൾ അ​ധ്യ​ക്ഷ​ന്‍ അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രിയും മമതയുടെ ബി ജെ പി ബാന്ധവമാണ് പൊളിച്ചു കാട്ടുന്നത്. .

മ​മ​ത​യ്ക്ക് ബി​ജെ​പി​യെ പേ​ടി​യാ​ണെ​ന്നും ബി​ജെ​പി​യു​ടെ ഭാ​ഷ​യി​ലാ​ണ് മ​മ​ത സം​സാ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സം​സ്ഥാ​ന​ത്തെ എ​ല്ലാ സീ​റ്റി​ലും തൃ​ണ​മൂ​ല്‍ കോ​ൺ​ഗ്ര​സ് ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് മ​മ​ത നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബംഗാളിൽ സി പി എമ്മിനും കോൺഗ്രെസ്സിനുമെതിരെ ഒരേ നിലപാടെടുക്കുന്ന മമത ബി ജെ പി സ്‌പോൺസേർഡ് രാഷ്ട്രീയം പയറ്റുമ്പോൾ ഇത്തവണ ബംഗാളിലെ സമവാക്യങ്ങൾ മാറും. dyfi ബംഗാളിൽ നടത്തിയ ലക്ഷകണക്കിന് യുവാക്കൾ പങ്കെടുത്ത റാലിയോടെ ബി ജെ പിയുടെയും മമ്തയുടെന്മ്മ കണക്കുകൂട്ടലുകൾ പാളിയിരിക്കുകയാണ്. യുവ ജനതയുടെ വോട്ടുകൾ നിര്ണായകമാകുന്ന ഈ തിരെഞ്ഞെടുപ്പിൽ സി പി എം തിരിച്ചുവരവിനെ എങ്ങിനെയും തടുക്കാനുള്ള ശ്രമങ്ങളിലാണ് മമതയും ബി ഹി പി യും

മമതയുമായി അനുനയത്തിൽ പോകണമെന്നതാണ്‌ കേന്ദ്രനേതൃത്വത്തിന്റെ നിലപാട്‌. കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന്‌ മമത ആവർത്തിച്ച്‌ പ്രഖ്യാപിച്ചിരുന്നു. സീറ്റ്‌ വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്ന കോൺഗ്രസ്‌ നേതാക്കളുടെ പ്രസ്‌താവനയും മമത തള്ളി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെയും തൃണമൂലുകാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *