Your Image Description Your Image Description

ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റെയ്‌സിയുടെ സാന്നിദ്ധ്യത്തിൽ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന പലസ്തീൻ വിഷയത്തിന്മേലുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ ഉപ-സെക്രെട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടു സംസാരിച്ച അദ്ദേഹം ഗാസ മേഖലയിലെ ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധ അതിക്രമങ്ങളെ അപലപിച്ചു.

അന്താരാഷ്‌ട്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും തൃണവൽഗണിച്ചു കൊണ്ട് ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരന്തരമായി തുടർന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി എത്രയും വേഗം വെടി നിർത്തൽ പ്രഖ്യാപനം ഉണ്ടാകേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *