Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ 42 കര്‍ഷകർ ജീവനൊടുക്കിയെന്ന്  മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.  44 ലക്ഷം രൂപയാണ് കർഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി നൽകിയത്. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ ടി. സിദ്ധിഖിന്റെ ചോദ്യത്തിന് മന്ത്രി പി പ്രസാദ് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കര്‍ഷകൻ മാത്രമാണ് 2016 ൽ ജീവനൊടുക്കിയത്. ഏറ്റവും കൂടുതൽ കര്‍ഷകര്‍ ജീവനൊടുക്കിയത് 2019 ലായിരുന്നു 13. കഴിഞ്ഞ വര്ഷം ഒൻപത് കര്‍ഷകര്‍ ജീവനൊടുക്കി. 2017 ൽ ഒരാളും 2018 ൽ ആറ് പേരും 2020 ൽ നാല് പേരും 2021, 2022 വര്‍ഷങ്ങളിൽ മൂന്ന് പേര്‍ വീതവും, 2024 ൽ ഇതുവരെ രണ്ട് പേരും ജീവനൊടുക്കിയെന്നാണ് കൃഷി വകുപ്പ് മന്ത്രി നൽകിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *