Your Image Description Your Image Description
Your Image Alt Text

കാലാവസ്ഥ മാറുന്നതിനനുസരിച്ച് എല്ലാവർക്കും ജലദോഷവും ചുമയും ഉണ്ടാകാറുണ്ട്. ശ്വാസകോശ രോ​ഗങ്ങൾ അകറ്റുന്നതിന് സിങ്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തിൽ വൈറസ് വളരുന്നത് തടയുന്നതിൽ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധയ്‌ക്കെതിരെ പോരാടുന്നതിനും സിങ്ക് സഹായകമായാണ് വിദ​ഗ്ധർ പറയുന്നത്.

‘വിവിധ സസ്യങ്ങളിലും മൃഗങ്ങളിലും കാണപ്പെടുന്ന ഒരു സുപ്രധാന ധാതുവാണ് സിങ്ക്. പ്രതിരോധ ശക്തിപ്പെടുത്തുക, മുറിവ് ഉണക്കുക, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തൽ തുടങ്ങിയ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജലദോഷത്തിന്റെയും ചുമയുടെയും ദൈർഘ്യവും തീവ്രതയും കുറയ്ക്കാൻ സിങ്ക് സപ്ലിമെന്റുകൾ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു…’ – ഡയറ്റീഷ്യൻ ആർ സെൽവ് അബിരാമി പറഞ്ഞു.

സിങ്ക് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്ന അണുബാധയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു. സിങ്കിലെ ആന്റി വൈറൽ ഗുണങ്ങൾ അണുബാധയുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്നു. മറ്റൊന്ന്, തൊണ്ടവേദന കുറയ്ക്കാനും അതുവഴി ശ്വാസകോശ ലഘുലേഖയിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ?

പാൽ, ചീസ്, തൈര് തുടങ്ങിയ പാലുത്പ്പന്നങ്ങൾ സിങ്കിന്റെ സ്രോതസ്സാണ്. പയറുവർഗങ്ങളിലും വലിയ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. നിലക്കടല, വെള്ളക്കടല, ബീൻസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.

ചിക്കൻ, ബീഫ് തുടങ്ങിയ മാംസങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് സിങ്കിന്റെ കുറവു പരിഹരിക്കാൻ സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും പതിവാക്കാം.

ബദാം, കശുവണ്ടി, വാൾനട്‌സ്, മത്തങ്ങ കുരു തുടങ്ങിയ നട്‌സുകളും വിത്തുകളും കഴിക്കുന്നതും നല്ലതാണ്. സിങ്ക് ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഗുണം ചെയ്യും. അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *