Your Image Description Your Image Description
Your Image Alt Text

ഉയർന്ന രക്തസമ്മർദ്ദം വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. രക്തധമനികളിലെ ഉയർന്ന മർദ്ദം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മർദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം.  ഉയർന്ന ബിപി പല ഗുരുതരമായ ആരോ​ഗ്യ സങ്കീർണതകൾക്കും കാരണമാകുമെന്നതിനാൽ ഹൈപ്പർടെൻഷൻ പ്രശ്നമുള്ള ആളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. നേച്ചർ സയന്റിഫിക് റിപ്പോർട്ടിൽ പഠനം പ്രസിദ്ധീകരിച്ചു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം കൂടുന്നതിന് കാരണമാകും. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മർദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ബിപി കൂടുന്നത് കൊറോണറി ആർട്ടറി രോഗം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാത സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഉയർന്ന മർദ്ദം തലച്ചോറിലെ അതിലോലമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നു. അവ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുന്നു. രണ്ട് സാഹചര്യങ്ങളും സ്ട്രോക്കിലേക്ക് നയിച്ചേക്കാം. ഇത് മസ്തിഷ്ക പ്രവർത്തനത്തെ തകരാറിലാക്കാനുള്ള സാധ്യത കൂട്ടുന്നു.

രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ കാഴ്ച പ്രശ്നങ്ങളുണ്ടാക്കാം. ഉയർന്ന രക്തസമ്മർദ്ദം ഹൈപ്പർടെൻസിവ് റെറ്റിനോപ്പതിയിലേക്ക് നയിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ചില മരുന്നുകളിലൂടെയും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭാരം നിലനിർത്തൽ, വ്യായാമം എന്നിവ ഉയർന്ന ബിപി നിയന്ത്രിക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *