Your Image Description Your Image Description
Your Image Alt Text

ഭക്ഷണത്തിന് രുചിയും മണവും മാത്രമല്ല മഞ്ഞൽ നൽകുന്നത്. ആരോഗ്യപരമായ നിരവധി ​ഗുണങ്ങൾ മഞ്ഞളിനുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം കൊളസ്ട്രോൾ കുറയ്ക്കാനും ധമനികൾ ചുരുങ്ങുന്നത് തടയാനും സഹായിക്കും. ഇത് വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിന് ​ഗുണം ചെയ്യും

കുർക്കുമിൻ ഒരു ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററിയും ആയതിനാൽ കോശങ്ങളുടെ കേടുപാടുകൾ, തുടർന്നുള്ള മ്യൂട്ടേഷനുകൾ, ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുർക്കുമിന് ആന്റി ട്യൂമർ ഇഫക്റ്റുകളും ഉണ്ട്. ഇത് ട്യൂമറുകളുടെ രൂപീകരണത്തെയും അപകടകരമായ കോശങ്ങളുടെ വ്യാപനത്തെയും തടയുന്നു.

മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് വേദന ഒഴിവാക്കാനും സഹായിക്കുന്നു. കാൽമുട്ടിൽ വാതരോഗം ഉള്ള രോഗികൾക്ക് കുർക്കുമിൻ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മഞ്ഞൾ, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്ത ചായ കുടിക്കുന്നത് രോ​ഗ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ പതിവായി ഉപയോ​ഗിക്കുന്നത്  ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി യൂറോപ്യൻ റിവ്യൂ ഫോർ മെഡിക്കൽ ആൻഡ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച് പഠനത്തിൽ പറയുന്നു.

ശ്വാസകോശ പ്രശ്‌നങ്ങൾക്കും അലർജിയ്ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ്. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ യോജിപ്പിച്ച് കുടിക്കുക. ഇത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങൾ അകറ്റുന്നതിനും സഹായകമാണ്.

ഞ്ഞൾ മെറ്റബോളിസം വർദ്ധിപ്പിക്കുകയും വയറു വീർക്കുന്ന ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ മെറ്റബോളിസവും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *