Your Image Description Your Image Description
Your Image Alt Text

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബിനീഷിന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2020 ഒക്ടോബർ 29-ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് 2021 ഒക്ടോബറിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ബിനീഷിനെതിരേ കൃത്യമായ തെളിവുണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ പറഞ്ഞു. കേസിൽ നാലാംപ്രതിയായ ബിനീഷിനെതിരേ കൃത്യമായ തെളിവുകളുണ്ട്. സാമ്പത്തികസ്രോതസ്സ് സംബന്ധിച്ച് ബിനീഷ് കൃത്യമായ വിശദീകരണം നൽകിയില്ല തുടങ്ങിയ വാദങ്ങളാണ് ഇ.ഡി. ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *