Your Image Description Your Image Description
Your Image Alt Text

അധികമായി വെയിലേല്‍ക്കുന്നതിലൂടെയാണ് കാര്യമായും മുഖത്ത് കരുവാളിപ്പ് വീഴുന്നത്. ഇതാണെങ്കില്‍ മിക്കവര്‍ക്കും ആത്മവിശ്വാസം കളയുന്ന വിഷയമാണ്. ചിലരില്‍ പെട്ടെന്ന് തന്നെ കരുവാളിപ്പ് അല്ലെങ്കില്‍ ‘ടാൻ’ വീഴാറുണ്ട്.

സൂര്യപ്രകാശത്തില്‍ നിന്ന് യുവി കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍ക്കുമ്പോള്‍ ഒരു പ്രതിരോധമെന്ന പോലെ ‘മെലാനിൻ’ അഥവാ തൊലിക്കും മുടിക്കുമെല്ലാം നിറം നല്‍കുന്ന പദാര്‍ത്ഥം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയാണ്. ഇതാണ് കരുവാളിപ്പുണ്ടാക്കുന്നത്.

കരുവാളിപ്പ് മാറ്റാൻ പല മാര്‍ഗങ്ങളും അവലംബിക്കാവുന്നതാണ്. കെമിക്കല്‍ സ്പ്രേ, ടാനിംഗ് ബെഡ്സ് എല്ലാം ഉപയോഗിക്കാം. എന്നാല്‍ നമുക്ക് വളരെ ‘കംഫര്‍ട്ട്’ ആയി തോന്നുന്ന,. പ്രകൃതിദത്തമായ രീതികള്‍ തന്നെയാണ് അധികപേരും അവലംബിക്കാറ്.

ഇത്തരത്തില്‍ മുഖത്തെ കരുവാളിപ്പ് മാറാനും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

പാലും തേനും മഞ്ഞളും…

എല്ലാ വീടുകളിലും സുലഭമായിട്ടുള്ള വിഭവങ്ങളാണ് പാലും തേനും മഞ്ഞളുമൊക്കെ. മുഖം ഡീ -ടാൻ ചെയ്യാൻ, അഥവാ കരുവാളിപ്പ് മാറ്റാൻ ഇവ കൊണ്ടുള്ള പേസ്റ്റ് സഹായിക്കും. അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാലും അല്‍പം തേനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തിക്ക് പേസ്റ്റ് പരുവത്തിലാക്കി മുഖത്ത് തേക്കുകയാണ് വേണ്ടത്. ഇത് ഡ്രൈ ആയിക്കഴിയുമ്പോള്‍ വെള്ളമൊഴിച്ച് മുഖം കഴുകാം.

മഞ്ഞളിനും പാലിനും തേനിനുമെല്ലാം ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നതിനും ചര്‍മ്മകോശങ്ങള്‍ക്ക് ഏറ്റിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതിനുമെല്ലാമുള്ള കഴിവുണ്ട്.

തേനും പപ്പായയും…

തേനും പപ്പായയും ചേര്‍ത്തുണ്ടാക്കുന്ന മാസ്ക് ഇടുന്നതും കരുവാളിപ്പ് മാറാൻ സഹായകമാണ്. പപ്പായയിലുള്ള എൻസൈമുകള്‍ മുഖചര്‍മ്മത്തിലെ കേടായ കോശങ്ങള്‍ എടുത്ത് കളയാൻ സഹായിക്കുന്നു. ഡാര്‍ക് സ്പോട്ട്സ് മാറാനും ഇത് സഹായിക്കുന്നു. മാത്രമല്ല പപ്പായയിലുള്ള ബീറ്റ-കെരോട്ടിൻ ചര്‍മ്മത്തിന് വളരെ നല്ലതാണ്.

പപ്പായ നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് അല്‍പം തേൻ ചേര്‍ത്ത് മുഖത്തും കഴുത്തിലും കൈകളിലുമെല്ലാം ഇടാവുന്നതാണ്. ഇത് പതിനഞ്ച് മിനുറ്റിന് ശേഷം കഴുകിക്കളയാം.

ഗ്രീൻ ടീ…

മുഖത്തെ ടാൻ മാറ്റുന്നതിനായി ഗ്രീൻ ടീയെയും ആശ്രയിക്കാവുന്നതാണ്. ഗ്രീൻ ടീയിലുള്ള ‘ഫ്ളേവനോയിഡ്’സും ആന്‍റി-ഓക്സിഡന്‍റ്സും മുഖ ചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു. കണ്‍പോളകളിലെ വീക്കം മാറ്റുന്നതിനും ഗ്രീൻ ടീ പ്രയോജനപ്രദമാണ്.

ഗ്രീൻടീ തിളപ്പിച്ച ശേഷം ആറിക്കാൻ വയ്ക്കണം. ഇനി, ഒരു കോട്ടണ്‍ പാഡില്‍ മുക്കി ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഏഴെട്ട് മിനുറ്റ് വച്ച ശേഷം വെള്ളം കൊണ്ട് മുഖം കഴുകാം. ഗ്രീൻ ടീ ബാഗ് വെള്ളത്തില്‍ മുക്കിവച്ച ശേഷം മുഖത്ത് വയ്ക്കുകയും ആവാം. വെള്ളത്തില്‍ മുക്കി വയ്ക്കുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ ഇതിന് തണുപ്പും കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *