Your Image Description Your Image Description
Your Image Alt Text

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ക്യാമ്പ് നടത്തിയയാണ് ഉപകരണങ്ങള്‍ നിശ്ചയിച്ചത്.

മൂന്ന് ലക്ഷം രൂപയാണ് ക്യാമ്പിനും ഉപകരണങ്ങള്‍ക്കുമായി നീക്കി വെച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പുതിയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിനും ഭിന്നശേഷിക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സ്വയം തൊഴില്‍ തുടങ്ങുന്നതിനും 2024-25 സാമ്പത്തിക വര്‍ഷം പദ്ധതി രൂപികരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്റെ ടെക്‌നീഷ്യന്‍മാര്‍ ഗുണഭോക്ത്വക്കളുടെ അളവനുസരിച്ചാണ് ഉപകരണങ്ങള്‍ തയ്യാറാക്കിയത്.

എന്റോ സ്‌കെല്‍ട്ടന്‍ പ്രോത്യാസിസ്, പീടിയാട്രിക്ക് വീല്‍ചെയര്‍, സി.പി. ചെയര്‍ തുടങ്ങിയ പതിനെട്ട് ഇനം ഉപകരണങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എം.ജ.റോസമ്മ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ രമാദേവി, ഇ. വി വര്‍ക്കി, പഞ്ചായത്തംഗങ്ങളായ പ്രസന്ന ടീച്ചര്‍, എം ജെ ജിനു, ഷാജി കൈപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *