Your Image Description Your Image Description
Your Image Alt Text

നീരുറവ്-ജലബജറ്റിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍ വീരാ സാഹിബ് വിഷയാവതരണം നടത്തി. നീരുറവ് ജലബജറ്റ് മുഖേന തയ്യാറാക്കിയ ഡി.പി.ആര്‍ അടിസ്ഥാനമാക്കി ഓരോ ഗ്രാമപഞ്ചായത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വകുപ്പുതല സംയോജനം ഏതെല്ലാം മേഖലകളില്‍ ആവശ്യമുണ്ടെന്ന് ചര്‍ച്ചയിലൂടെ കണ്ടെത്തി അവ വകുപ്പ് മേധാവികളെ കണ്ടു പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍ യോഗം ചേരും.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു ഉദ്ഘാടനം ചെയ്തു. ജോയിന്റ് ബി.ഡി.ഒ ഹസന്‍ അധ്യക്ഷനായി. ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ മൈനര്‍ ഇറിഗേഷന്‍ ചിറ്റൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.എസ് ശുചിത്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ബ്ലോക്ക് എ.ഇ അഭിന, ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് എ.ഇമാര്‍, ഓവര്‍സിയര്‍മാര്‍, എല്‍.എസ്.ജി.ഡി ബ്ലോക്ക് എ.ഇ, ഇറിഗേഷന്‍ മംഗലം ഡാം എ.ഇ ലെസ്ലി വര്‍ഗീസ്, ചേരമംഗലം എ.ഇ പ്രമോദ്, വടക്കഞ്ചേരി എ.ഇ സിന്ധു, വിവിധ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *