Your Image Description Your Image Description
Your Image Alt Text

പനമരം: വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. പനമരം നീരട്ടാടി ഒടുക്കില്‍ യൂസഫ് (68) ആണ് എസ്എംഎസ് (സ്പെഷൽ മൊബൈൽ സ്ക്വാഡ്) ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങിയത്.

ജനുവരി അവസാന ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സുഖമില്ലാതെ കിടക്കുകയായിരുന്ന പതിമൂന്നുകാരനെ ആരുമില്ലാത്ത സമയത്തു കണ്ണുകെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി. സംഭവം അറിഞ്ഞു വീട്ടുകാർ പൊലീസിൽ പരാതി നൽകി. പനമരം പൊലീസ് പോക്സോ നിയമപ്രകാരം യൂസഫിനെതിരെ കേസെടുത്തു. ഇതോടെ പ്രതി ഒളിവിൽ പോയി. തുടർന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *