Your Image Description Your Image Description

കൊല്ലൻപടി: സ്ലാബ് ഇല്ലാത്ത ഓടയിൽ വീണ് വനിതാ ഡോക്ടർക്കു പരുക്കേറ്റു. പ്ലാവിളയിൽ സത്യാനന്ദപ്പണിക്കരുടെ ഭാര്യ ഡോ.വത്സ സത്യനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 7ന് ജംക്‌ഷനു സമീപത്താണ് സംഭവം. സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് നിർമിച്ച ഓടയ്ക്ക് സ്ലാബ് ഇല്ലാത്തതിനാൽ കാൽവഴുതി വീഴുകയായിരുന്നു. കാലിനു പരുക്കേറ്റ ഡോക്ടർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടയ്ക്കു മുകളിൽ നടപ്പാതയാക്കി തറയോടും പാകിയെങ്കിലും പലയിടത്തും സ്ലാബ് ഇടാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. ഇവിടെ റോ‍ഡിന്റെ രണ്ട് വശത്തും ഇതാണ് അവസ്ഥ.

50 മീറ്റർ അകലെയുള്ള എസ്എൻവി എൽപി സ്കൂളിലെ കൊച്ചുകുട്ടികൾ നടക്കുന്നത് ഈ നടപ്പാതയിലൂടെയാണ്. ഇപ്പോൾ ഓടയുടെ തുറന്ന ഭാഗത്ത് ഇരുവശത്തും വീപ്പ വച്ചിട്ടുണ്ടെന്നു മാത്രം. മറുഭാഗത്തെ കുഴിയിൽ കാട് പിടിച്ചു കിടക്കുന്നുണ്ട്. ജംക്‌ഷനിൽ ഉയർന്നു നിന്ന ഓട പൊട്ടിച്ചു മാറ്റിയ ഭാഗത്തും തുറന്ന നിലയിലാണ്. ജംക്‌ഷനിൽനിന്ന് അതിരുങ്കൽ റോഡ് തിരിയുന്ന ഭാഗത്ത് അടയാള ബോർഡ് സ്ഥാപിച്ചിട്ടില്ല. ഇവിടെ വേഗനിയന്ത്രണത്തിനായി 35 എന്നെഴുതിയ ബോർഡ് ഉണ്ടെങ്കിലും ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *