Your Image Description Your Image Description
Your Image Alt Text

മില്ലറ്റ് വിഭവങ്ങളുമായി സരസിന്റെ വേദിയിൽ ആരോഗ്യത്തിനും പുതിയ രുചികൾക്കും ഒരുപോലെ പ്രാധാന്യം നൽകുകയാണ് അനുഗ്രഹ ഫുഡ്‌ പ്രോഡക്റ്റ്സ്. മില്ലറ്റ് കൊണ്ടുള്ള ക്രിസ്മസ് കേക്ക് മുതൽ സ്മൂത്തി വരെ നീളുന്ന വിഭവങ്ങളാണ് ഇവരുടെ സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നത്.

വിവിധ തരം മില്ലറ്റുകളായ ചാമ, തിന, സോർഗ്, ബജ്റ, റാഗി, കുതിര വാലി, വരഗ് തുടങ്ങിയവ കൊണ്ടുള്ള ഉൽപന്നങ്ങളാണ് ഇവർ വിപണിയിലേക്ക് എത്തിക്കുന്നത്. ആലങ്ങാട് ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങളായ കെ.വി വിജയകുമാരി, ജിസ്ന ജോർജ്, നൈസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അനുഗ്രഹ ഫുഡ്‌ പ്രോഡക്റ്റ്സ് പ്രവർത്തിക്കുന്നത്. കൊട്ടുവള്ളിയിലുള്ള ജൈവരാജ്യം കർഷക സംഘം കൃഷി ചെയ്യുന്ന മില്ലറ്റ് ധാന്യങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് അനുഗ്രഹ ഫുഡ്‌ പ്രോഡക്റ്റ്സ് ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്.

കാക്കക്കനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മില്ലറ്റ് ഫെസ്റ്റിൽ തങ്ങളുടെ ചാമ ബിരിയാണിയും, പായസവും ഹിറ്റായതോട് കൂടിയാണ് അനുഗ്രഹ ഫുഡ്‌ പ്രോഡക്റ്റ്സ് കൂടുതൽ മില്ലറ്റ് വിഭവങ്ങൾ ഒരുക്കാൻ തുടങ്ങിയത്. സരസിലെ ഇവരുടെ സ്റ്റാളിൽ എത്തിയാൽ റാഗി ലഡു, ബർഫി, കേക്ക്, ഉണ്ണിയപ്പം, സ്മൂത്തി, പായസം എന്നിവയുടെ രുചി അറിയാം.

മില്ലറ്റ് ദോശ മാവ്, സോർഗം ആട്ട, ബജ്റ ആട്ട,ചാമ റൈസ്,റാഗി പുട്ട് പൊടി,റാഗി റവ, സോർഗം റവ, സോർഗം പുട്ട് പൊടി, പനിവരഗ്, കുതിരവാലി റൈസ്, വർഗ് റൈസ്, കോഡോ റൈസ്,ചാമ റൈസ്, ഹെൽത്തി ഡ്രിങ്ക് പൌഡർ,മണി ചോളം അവൽ, ബജറ അവൽ എന്നിവയും ഇവരുടെ സ്റ്റാളില്‍ ലഭ്യമാണ്. വിവിധയിനം മില്ലറ്റുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *