Your Image Description Your Image Description
Your Image Alt Text

പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി​ക്ക് ആ​റു​വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

മേ​ലാ​റ്റൂ​ർ പേ​ഴും​ത​റ പാ​തി​രി​ക്കോ​ട് കു​ന്ന​നാ​ത്ത് സു​ബൈ​റി​നെ​യാ​ണ് (43)  പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​ക്കാ​നുമാണ് ഉത്തരവ്.    പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വി​നും 354 എ ​പ്ര​കാ​രം ഒ​രു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *