Your Image Description Your Image Description
Your Image Alt Text

ച​വ​റ: ല​ഹ​രി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച മൂ​ന്ന് സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് വൈ​ങ്ങോ​ലി​ൽ വീ​ട്ടി​ൽ സു​ല​ജ പാ​പ്പ​ച്ച​ൻ (51), ഇ​വ​രു​ടെ മ​രു​മ​ക്ക​ളാ​യ ല​യ ദാ​സ് (24), ര​ശ്മി (28) എന്നിവരെയാണ് ച​വ​റ പോലീസ് പിടികൂടിയത്. ച​വ​റ ​പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​സി.​പി.​ഒ ആ​യ ബി. ​ഉ​ഷ​യെ​യാ​ണ് ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ച്ച​ത്.

ശ​നി​യാ​ഴ്ച പൊ​ലീ​സ്​ ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പൊ​ലീ​സ്​ സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​രു​ന്നു. വീ​ടി​ന്‍റെ വ​ട​ക്ക് വ​ശ​ത്ത്​ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്​​തി​രു​ന്ന കാ​ർ പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​ർ ​പൊ​ലീ​സ്​ സം​ഘ​ത്തി​ന് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും എ​സ്.​സി.​പി.​ഒ ഉ​ഷ​യു​ടെ കൈ​യി​ൽ ക​ടി​ച്ച് മു​റി​പ്പെ​ടു​ത്തുകയുമായിരുന്നു.  തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്റ്റ​ർ ചെയ്ത ശേഷം ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തിൽ ​ അ​റ​സ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *