Your Image Description Your Image Description
Your Image Alt Text
കൊച്ചിയുടെ സ്വന്തം രുചിയായി ഇനി കൊച്ചി മൽഹാർ. പത്താമത് ദേശീയ സരസ് മേളയിലാണ് സ്പെഷ്യൽ ബ്രാൻഡ് അവതരിപ്പിച്ചത് . നർത്തകിയും നടിയുമായ ആശ ശരത് സരസ് മേളയുടെ വേദിയിൽ കൊച്ചി മൽഹാറിന്റെ രുചി ആദ്യമറിഞ്ഞു.
കുടുംബശ്രീയുടെയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് ദേശീയ സരസ് മേളയ്ക്ക് ആദ്യമായാണ് ജില്ല വേദിയാകുന്നത്. ഓരോ സരസ് മേളയിലും ഒരു പ്രത്യേക ഭക്ഷണവിഭവം ബ്രാൻഡ് ചെയ്ത് പുറത്തെടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കൊച്ചിയുടെ ഒരു സ്പെഷ്യൽ ഭക്ഷണം ബ്രാൻഡ് ആയി കൊച്ചി മൽഹാർ വേദിയിൽ ആശാ ശരത് അവതരിപ്പിച്ചത്.
*എന്താണ് കൊച്ചി മൽഹാർ*
കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിന്റെ അടുക്കളയിലാണ് കൊച്ചി മൽഹാർ പിറന്നത്. കാന്താരി, പച്ച മുളക്,പച്ചമാങ്ങ,കുടംപുളി, കറിവേപ്പില, ചെറിയ ഉള്ളി,ഉലുവാപ്പൊടി, തേങ്ങാപ്പാൽ, ടൈഗർ ചെമ്മീൻ, കരിമീൻ, വെളുത്ത മാംസം ഉള്ള മീനുകൾ എന്നിവ ഉപയോഗിച്ചാണ് കൊച്ചി മൽഹാർ ഉണ്ടാക്കുന്നത്.
വളരെ എളുപ്പത്തിൽ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കുന്നതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കുമെന്ന് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിന്റെ സി ഒ അജയ് കുമാർ പറഞ്ഞു.
അടുത്ത തിങ്കളാഴ്ച മുതൽ സരസ് മേളയിൽ കൊച്ചിയുടെ സ്പെഷ്യൽ രുചിയായ കൊച്ചി മൽഹാർ രുചിച്ചു തുടങ്ങാം. നിർഭയ യൂണിറ്റാണ് പുതിയ വിഭവം സരസിലേക്ക് എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *