Your Image Description Your Image Description

താനൂർ : മോര്യയിലെ ഗവ.മുനിസിപ്പൽ ആയുർവേദ ഡിസ്‌പെൻസറി കിടത്തിച്ചികിത്സിക്കുന്ന ആശുപത്രിയാക്കി ഉയർത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് നഗരസഭയിൽ പ്രമേയം. ഏഴാം ഡിവിഷൻ കൗൺസിലർ റഷീദ് മോര്യയാണ് കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. 1983 മാർച്ച് 23ന് മന്ത്രിയായിരുന്ന കെ.കുട്ടി അഹമ്മദ്കുട്ടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വേളയിലാണ് ഇത് ആരംഭിച്ചത്. കോവിഡ് കാലത്ത് ശ്രദ്ധേയ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. പാലിയേറ്റീവ് രോഗികൾക്കായി ഹോം കെയർ സംവിധാനവുമുണ്ട്.2000 ജൂലൈ 7 മുതൽ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ആശുപത്രിയാക്കി ഉയർത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകിയിരുന്നു. കെട്ടിടം പണിയുന്ന മുറയ്ക്ക് പരിഗണിക്കാം എന്നായിരുന്നു മറുപടി. 2014ൽ ജില്ലാപഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഫണ്ട്‌ ഉപയോഗിച്ച് മറ്റൊരു കെട്ടിടവും പണിതിട്ടുണ്ട്. പരിസരത്ത് വളവന്നൂരിൽ മാത്രമാണ് ഇപ്പോൾ ആയുർവേദ ആശുപത്രിയുള്ളത്. പ്രമേയം സർക്കാരിലേക്ക് അയയ്ക്കാനും തീരുമാനിച്ചു. അഞ്ചാം വാർഡ് കൗൺസിലർ വി.പി.എം.അഷറഫ് പിന്താങ്ങി. കെ.പി.അലി അക്ബർ, കെ.ജയപ്രകാശ്, വി.പി.ബഷീർ, പി.വി.നൗഷാദ്, മുസ്തഫ താനൂർ, ദിബീഷ് ചിറക്കൽ, പി.ടി.അക്ബർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *