Your Image Description Your Image Description

തളിപ്പറമ്പ്: പൂവം സെന്റ് മേരീസ് കോൺവന്റ് മദർ സുപ്പീരിയർ സിസ്റ്റർ സൗമ്യ സ്വകാര്യ ബസിടിച്ച് മരിച്ച സ്ഥലത്ത് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. അപകടമുണ്ടാകുന്നതിന് 3 ദിവസം മുൻപ് സിസ്റ്റർ സൗമ്യയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പിയെ കണ്ട് ഇവിടെ വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. പൊലീസ് ഇതിന്റെ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഇതേ സ്ഥലത്ത് വച്ച് സൗമ്യ ബസിടിച്ച് മരിച്ചത്. സ്പീഡ് ബ്രേക്കർ വയ്ക്കണമെന്ന ഇവരുടെ പരാതിയെക്കുറിച്ച് മനോരമയിലൂടെ അറിഞ്ഞതിനെ തുടർന്ന് ഉത്തരമേഖലാ ഡിഐജി ഉൾപ്പെടെയുള്ളവർ തളിപ്പറമ്പ് പൊലീസുമായി ബന്ധപ്പെട്ട് ഉടൻ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് പൂവത്തിന് സമീപം കാഞ്ഞിരങ്ങാട് നേരത്തേ സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കർ പൊലീസ് സഹായത്തോടെ നാട്ടുകാർ കോൺവന്റിനു മുൻപിൽ സ്ഥാപിക്കുകയായിരുന്നു.

ഇതോടെ എൽപി സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ വാഹനങ്ങളുടെ അമിത വേഗത്തിന് അൽപമെങ്കിലും കുറവുണ്ടാകും എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *