Your Image Description Your Image Description

കോയമ്പത്തൂർ : റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളജിലെ വിദ്യാർഥികൾ കാർഷിക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള 15 അംഗ വിദ്യാർഥികളാണ് പങ്കെടുത്തത്. സൊളവംപാളയം പഞ്ചായത്തിൽ സംഘടിപ്പിച്ച ക്ലാസിൽ, വിത്തുകളുടെ പരിപാലനവും അവയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള വിവിധ ശാസ്ത്രീയ രീതികളെപ്പറ്റിയും വിശദീകരിച്ചു. കോളജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. എസ്.കുമരേശൻ, ഡോ. എ.എം.രാധിക, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *