Your Image Description Your Image Description
Your Image Alt Text

തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. പലപ്പോഴും പോഷകങ്ങളുടെ കുറവ് മൂലമാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്… 

ബയോട്ടിനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ബയോട്ടിന്‍’ അഥവാ വിറ്റാമിന്‍ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഏറെ നല്ലതാണ്. വാഴപ്പഴം, കൂണ്‍, അവക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

രണ്ട്… 

വിറ്റാമിന്‍ എയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ തലമുടി വളരാന്‍ സഹായിക്കുന്ന പോഷകമാണ്. കൂടാതെ തലമുടി ഡ്രൈ ആകാതെ സൂക്ഷിക്കാനും താരന്‍ അകറ്റാനും ഇവ ഗുണം ചെയ്യും.  പാല്‍, പാലുല്‍പ്പനങ്ങള്‍, ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്, പപ്പായ,  മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

മൂന്ന്… 

വിറ്റാമിന്‍ സിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് വിറ്റാമിന്‍ സി. ആന്‍റിഓക്സിഡന്‍റായ ഇവ തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി. കൂടാതെ കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ഇവ ഗുണം ചെയ്യും.  നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, ബ്രോക്കോളി, ചീര, ഇലക്കറികൾ,  കിവി,  പയര്‍ വർഗ്ഗങ്ങൾ തുടങ്ങിയവയിലൊക്കെ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

നാല്… 

വിറ്റാമിന്‍ ഡിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട  എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് ലഭിക്കും.

അഞ്ച്… 

വിറ്റാമിൻ ഇയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിച്ചുകൊണ്ട് ഓക്സിജൻ വിതരണത്തെ മികച്ചതാക്കുന്നു. ഇത് തലമുടി തഴച്ചു വളരാന്‍ സഹായിക്കും. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. കൂടാതെ ചീര, ബ്രോക്കോളി, അവക്കാഡോ, ഒലീവ് ഓയിൽ,  മത്തങ്ങ, കിവി തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നും വിറ്റാമിൻ ഇ ലഭിക്കും.

ആറ്… 

വിറ്റാമിന്‍ ബി5, ബി6, വിറ്റാമിന്‍ ബി12 തുടങ്ങിയവയും തലമുടി വളരാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *