Your Image Description Your Image Description
Your Image Alt Text

പാ​റ്റ്ന: ജോ​ലി​ക്ക് പ​ക​രം ഭൂ​മി അ​ഴി​മ​തി​ക്കേ​സി​ൽ തേ​ജ​സ്വി യാ​ദ​വി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തു.

ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു​പ്ര​സാ​ദ് ‌യാ​ദ​വി​നെ ചോ​ദ്യം ചെ‌​യ്ത​തി​ന് പി​ന്നാ​ലെയാണ് മ​ക​നും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ തേ​ജ​സ്വി യാ​ദ​വി​നെ​യും ചോദ്യം ചെയ്തത്.

തേ​ജ​സ്വി​യെ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ പ​റ്റ്ന​യി​ലെ ഇ​ഡി ഓ​ഫീ​സി​നു മു​ന്ന‍ി​ൽ സ​ഹോ​ദ​ര​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യാ​യി​രി​ക്കെ റെ​യി​ൽ​വേ നി​യ​മ​ന​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നു തു​ച്ഛ​മാ​യ വി​ല​യ്ക്ക് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​ശ്രി​ത​രു​ടെ​യും പേ​രി​ൽ ഭൂ​മി എ​ഴു​തി​വാ​ങ്ങി​യെ​ന്നാ​ണ്. ഇതേ ​കേ​സി​ൽ ലാ​ലു​പ്ര​സാ​ദ് ‌യാ​ദ​വി​നെ ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി പ​ത്തു​മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *