Your Image Description Your Image Description
Your Image Alt Text

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയിലുണ്ടായ പടക്കശാല സ്ഫോടനത്തിൽ മലയാളിയുള്‍പ്പെടെ രണ്ടു പേരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന.

മലയാളിയായ എം. വർഗ്ഗീസ്, ഹാസൻ അർസിക്കരയിലെ ചേതൻ എന്നിവരുടേതാണോ മറ്റു രണ്ട് മൃതദേഹങ്ങള്‍ എന്നറിയാനാണ് ഡി.എൻ.എ പരിശോധന.

മൂന്നുപേരുടെ ജീവനെടുത്ത സ്ഫോടനം നടന്ന പടക്ക നിർമാണ ശാല അഗ്നിശമന സേന വിഭാഗം ഡി.ഐ.ജി രവി ഡി. ചണ്ണന്നവർ സന്ദർശിച്ചു. സ്ഫോടന ആഘാതത്തില്‍ 70 മീറ്റർ വരെ അകലത്തില്‍ ചിതറിത്തെറിച്ചതിനാല്‍ രണ്ട് മൃതദേഹങ്ങളുടെ തിരിച്ചറിയാനാവുന്ന ഭാഗങ്ങള്‍ ശേഷിക്കുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി മരിച്ച എ. സ്വാമി എന്ന കുഞ്ഞി എന്ന നാരായണയുടെ(55) മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

സോളിഡ് ഫയർവർക്സ് ഫാക്ടറി പടക്ക നിർമാണ ലൈസൻസുള്ള സ്ഥാപനമാണെന്ന് ഡി.ഐ.ജി പറഞ്ഞു. എന്നാല്‍ 15 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് അനുമതിയെങ്കിലും 100 കിലോഗ്രാം ശേഖരം കണ്ടെത്തി. ജലാറ്റിൻ സാന്നിധ്യം ഇല്ല. പൊട്ടാസ്യം ക്ലോറൈഡിന്റേയോ പൊട്ടാസ്യം നൈട്രേറ്റിന്റേയോ സമ്മർദ്ദം സ്ഫോടനത്തിന് കാരണമാവാം എന്നാണ് മംഗളൂരു മേഖല ഫോറൻസിക് ലബോറട്ടറി സീനിയർ സയിന്റിഫിക് ഓഫിസർ ഡോ. കെ.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘത്തിന്റെ നിഗമനം. 85 സാമ്ബിളുകള്‍ സംഭവസ്ഥലത്ത് നിന്ന് സംഘം ശേഖരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *